Friday, May 20, 2011

വസന്തം 
നിനക്ക് വേണ്ടി വിരിയിച്ച  കാട്ടു പൂവാണ്  ഞാന്‍ .
കുസൃതിക്കാരനായ കുട്ടിയെപ്പോലെ 
നിനക്ക് വേണമെങ്കില്‍  
ഓരോ ഇതളായി 
അടര്‍ത്തിയെടുത്ത്‌ കശക്കി എറിയാം 
അല്ലെങ്കില്‍, ഗുണമില്ലെന്ന്  തള്ളിക്കളയാം
അതുമല്ലെങ്കില്‍ ,
സൌമ്യമായ് ഉമ്മവെച്ച്  സുഗന്ധത്തെ ആത്മാവിലേക്കാവാഹിക്കാം.
അതെന്തായാലും 
വസന്തം എന്നെ വിരിയിച്ചതു  നിനക്ക് വേണ്ടിയാണ്‌!    

3 comments:

  1. സൌമ്യമായ് ഉമ്മവെച്ച് സുഗന്ധത്തെ ആത്മാവിലേക്കാവാഹിക്കാം.

    ReplyDelete
  2. എനിക്കിഷ്ടമായല്ലോ ഈ കാട്ടു പൂവിനെ... നന്ദി.

    ReplyDelete
  3. ente swarthathayil nin samarpanam anandakaram

    ReplyDelete